മണ്ണാര്‍ക്കാട്: ദേശീയപാത 966-ലെ നവീകരണഭാഗമായി ആരംഭിക്കയും തുടര്‍ന്ന് നിര്ത്തിവെക്കയും ചെയ്ത കുന്തിപ്പുഴ ഭാഗത്തെ അഴുക്കുചാല്നിര്മാണ പ്രവൃത്തി വെള്ളിയാഴ്ച പുനരാരംഭിച്ചു. മേജര്‍ ശുദ്ധജലവിതരണ പദ്ധതിയുടെ തകര്‍ന്ന പൈപ്പ് ലൈനിന്റെ തകരാര്‍ പരിഹരിച്ച് വെള്ളിയാഴ്ച ഉച്ചയോടുകൂടി കുടിവെള്ളവിതരണത്തിന്റെ പമ്പിങ്ങും ആരംഭിച്ചു. ഇതോടെ നഗരവാസികള്‍ക്ക് രണ്ടുദിവസമായി ഇല്ലാതിരുന്ന കുടിവെള്ളം ലഭിച്ചുതുടങ്ങി.
ജലവിതരണപദ്ധതിയുടെ കുന്തിപ്പുഴഭാഗത്തെ പമ്പിങ് മെയിനായിരുന്നു ബുധനാഴ്ചരാവിലെ പൊട്ടിത്തകര്‍ന്നത്. ദേശീയപാതാ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കുന്തിപ്പുഴഭാഗത്ത് ആരംഭിച്ച അഴുക്കുചാല്‍ നിര്മാണപ്രവൃത്തികള്ക്കിടെയാണ് ഇത് തകര്‍ന്നത്. തുടര്‍ന്ന് റോഡ് കരാറുകാരുടെ ആള്ക്കാര് നേരിട്ട് ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല.
ഓപ്പറേഷന് അനന്തയുടെ സര്‍വേ പൂര്‍ത്തീകരിച്ച സ്ഥലമായിരുന്നിട്ടുപോലും അളന്ന് തിട്ടപ്പെടുത്തിയ അതിര്‍ത്തി പ്രദേശത്തുനിന്നും ഏറെ വിട്ടുമാറിയായിരുന്നു അഴുക്കുചാലിന്റെ നിര്മാണമിവിടെ ആരംഭിച്ചത്. അഞ്ഞൂറുമീറ്ററോളമാണ് ഇപ്രകാരം അഴുക്കുചാല്‍ നിര്‍മിച്ചത്.
അലൈന്മെന്റില് മാറ്റംവരുത്തിയാണ് പ്രവൃത്തിയെന്ന് ഇതിനിടയില്‍ ആരോപണമുയര്‍ന്നെങ്കിലും തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശപ്രകാരമായിരുന്നു പ്രവൃത്തി ഇവിടെ ആരംഭിച്ചതെന്ന് കരാറുകാരുടെ പ്രതിധിധി പറഞ്ഞു.
ഇതിനിടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അഴുക്കുചാല്‍ നിര്‍മാണം നിര്‍ത്തിവെച്ചു. തുടര്‍ന്നാണിപ്പോള്‍ സര്വേകഴിഞ്ഞ് അതിര്ത്തിനിശ്ചയിച്ച സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അഴുക്കുചാലിന്റെ നിര്‍മാണം പുനരാരംഭിച്ചിരിക്കുന്നത്. ഇതോടെ റോഡിന് പരമാവധി വീതി ലഭ്യമായേക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.