കോയമ്പത്തൂര്‍: ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കേ വിദേശത്തേക്കുകടന്ന് ഒളിവില്‍ കഴിയുകയായിരുന്ന രണ്ടുപേരെ പോലീസ് കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. ഷാര്‍ജയില്‍നിന്ന് കോയമ്പത്തൂരില്‍ വന്നിറങ്ങിയ മലപ്പുറം സ്വദേശി കുയിലാത്ത് ഹക്കീമിനെയും (27) കോയമ്പത്തൂര്‍ രാമനാഥപുരത്തെ എന്‍. പ്രഭുവിനെയുമാണ് (37) ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

കേരള പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ഹക്കീം അറസ്റ്റിലായത്. 2015-ല്‍ രജിസ്റ്റര്‍ചെയ്ത ആത്മഹത്യാപ്രേരണാ കേസില്‍ ഹക്കീമിന്റെ പേരില്‍ ജാമ്യമില്ലാ വാറന്റുണ്ട്.

സില്‍ക്ക് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ സിങ്കപ്പൂരില്‍നിന്ന് വന്നതായിരുന്നു പ്രഭു. പോലീസ് കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിന് പ്രഭുവിനെതിരെയും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.