കോയമ്പത്തൂര്‍: തിരക്കേറിയ ട്രിച്ചി റോഡില്‍ വാഹനഗതാഗതം സുഗമമാക്കാന്‍ ദേശീയപാതയില്‍ മൂന്ന് മേല്പാലങ്ങള്‍ നിര്‍ദേശിച്ചു. ചുങ്കം, രാമനാഥപുരം, സിങ്കാനല്ലൂര്‍ എന്നീ ജങ്ഷനുകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലങ്ങളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ദേശീയപാതയോട് ചേര്‍ന്നാണ് മൂന്ന് ജങ്ഷനുകളുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ആവശ്യമായിരിക്കയാണ്. മൂന്നിടത്തും മേല്പാലങ്ങള്‍ വരുന്ന കാര്യം സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുമോ എന്നത് വ്യക്തമല്ല.

സിങ്കാനല്ലൂരില്‍ ബസ് സ്റ്റാന്‍ഡ് വന്നതോടെ വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചിരിക്കയാണ്. രാമനാഥപുരംമുതല്‍ ചുങ്കംവരെ നീളുന്നതാണ് മേല്പാലം. ട്രിച്ചി റോഡിനെ വളവും തിരവുമില്ലാത്തനിലയില്‍ നേരെയാക്കിയെടുക്കുന്ന ജോലികള്‍ക്ക് 16 കോടിരൂപയുടെ പദ്ധതി അംഗീകരിച്ചുകഴിഞ്ഞു.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമുതല്‍ കൗണ്ടംപാളയംവരെ റോഡിനെ നേരെയാക്കിയെടുക്കുന്നതിനുള്ള എസ്റ്റിമേറ്റാണിത്. മഴ കഴിഞ്ഞാല്‍ പണി തുടങ്ങും.