കോയമ്പത്തൂര്‍: ശ്രീ അയ്യപ്പസേവാ സംഘത്തിന്റെ വിളാംകുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീധര്‍മശാസ്താ സ്‌കൂളില്‍ 12-ാം ക്ലാസിലും 10-ാം ക്ലാസിലും 100 ശതമാനം വിജയം. 12-ാം ക്ലാസില്‍ കെ. കാര്‍ത്തികേയന്‍ (1136 മാര്‍ക്ക്), വി.ആര്‍. സൗമ്യ, കെ. സംഗീത (1097), എം. പ്രണേഷ് (1093) എന്നിവര്‍ സ്‌കൂളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായി.

100 പേര്‍ ഫസ്റ്റ് ക്ലാസിലും ആറുപേര്‍ സെക്കന്‍ഡ് ക്ലാസിലും ഒരാള്‍ തേഡ് ക്ലാസിലും വിജയംനേടി. 10-ാം ക്ലാസില്‍ എസ്. ദേവരാജ് (489), ഡി. സംയുക്ത (488), ആര്‍. ഈശ്വരി (479) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി

122 പേര്‍ ഫസ്റ്റ് ക്ലാസിലും നാലുപേര്‍ സെക്കന്‍ഡ് ക്ലാസിലും രണ്ടുപേര്‍ തേഡ് ക്ലാസിലും വിജയംനേടി.