കോയമ്പത്തൂര്‍: രാജാസ്ട്രീറ്റില്‍ വാഹനപരിശോധനയില്‍ സിറ്റി പോലീസ് 850 കിലോ നിരോധിത പുകയില ഉത്പന്നമായ പാന്‍മസാലയുടെയും ഗുഡ്ക്കയുടെയും പാക്കറ്റുകള്‍ പിടികൂടി. രണ്ട് മിനി ചരക്ക് ഓട്ടോകളില്‍ കെട്ടിവെച്ചിരിക്കയായിരുന്നു പാക്കറ്റുകള്‍.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ വിജയലത നടത്തിയ പരിശോധനയില്‍ പുകയില ഉത്പന്നങ്ങളാണെന്ന് ബോധ്യമായി. വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ ഉത്തരേന്ത്യക്കാരായ അശോക്, ബാബു എന്നിവരെ കസ്റ്റഡിയിലെടുത്തു. നഗരത്തില്‍ വ്യാപാരികള്‍ക്കെത്തിക്കാന്‍ ബെംഗളൂരുവില്‍നിന്ന് കൊണ്ടുവന്നതായിരുന്നു ഉത്പന്നങ്ങള്‍. 6.44 ലക്ഷം രൂപ വിലവരുന്നതാണ് സാധനങ്ങള്‍.