കോയമ്പത്തൂര്‍: പണിപൂര്‍ത്തിയായ പോത്തനൂര്‍-പൊള്ളാച്ചി ബ്രോഡ്‌ഗേജ് പാതയിലൂടെ വെള്ളിയാഴ്ച തീവണ്ടിയുടെ വേഗപരിശോധന നടത്തി.

ബ്രോഡ്‌ഗേജ് പാതയിലൂടെ സാധാരണ സര്‍വീസുകള്‍ മൂന്നാഴ്ചയ്ക്കകം പുനരാരംഭിക്കാനാവുമെന്നാണ് ദക്ഷിണ റെയില്‍വേയുടെ പ്രതീക്ഷ.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഡീസല്‍ എന്‍ജിനില്‍ ഏതാനും കോച്ചുകള്‍ ചേര്‍ത്തായിരുന്നു റെയില്‍പ്പാതയില്‍ ഉദ്യോഗസ്ഥരുടെ വേഗപരിശോധന. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ച് എത്രയുംവേഗം സര്‍വീസ് പുനരാരംഭിക്കാനാണ് ശ്രമം.

തീവണ്ടിഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചുവേണം സര്‍വീസുകള്‍ തുടങ്ങാന്‍.

പോത്തനൂരിനും മധുരയ്ക്കും മധ്യേ 2006 വരെ മീറ്റര്‍ഗേജില്‍ 14 തീവണ്ടികള്‍ ഓടിയിരുന്നു. പോത്തനൂര്‍-പൊള്ളാച്ചി ബ്രോഡ്‌ഗേജ് മാറ്റം പൂര്‍ത്തിയാക്കാന്‍ എട്ടുവര്‍ഷത്തോളമെടുത്തു.