ഊട്ടി: നീലഗിരിയിലെ വിപണികളില്‍ പലവര്‍ണത്തിലും പലരൂപത്തിലുമുള്ള നക്ഷത്രങ്ങള്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. 50 രൂപ മുതല്‍ 500 രൂപവരെയുള്ള നക്ഷത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

പുല്‍ക്കൂടുകളും ക്രിസ്മസ്ട്രീകളും കടകളില്‍ വില്പനയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. നോട്ട് അസാധുവാക്കല്‍ പ്രശ്‌നം വിപണിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍.