ചെര്‍പ്പുളശ്ശേരി: അറേക്കാവ് ഭഗവതിക്ഷേത്രത്തില്‍ കളംപാട്ട് താലപ്പൊലി പകല്‍പ്പൂരത്തോടെ ആഘോഷിച്ചു.

വൈകീട്ട് തെക്കുംമുറി ദേശത്തിന്റെയും ആലിന്‍ചുവട് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ആനകളും വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളുമായി എഴുന്നള്ളിപ്പുണ്ടായി.

തെക്കുംമുറിദേശം എഴുന്നള്ളിപ്പിന് പെരുവനം കുട്ടന്‍മാരാരും ആലിന്‍ചുവട് കമ്മിറ്റിയുടെ എഴുന്നള്ളിപ്പിന് ചെര്‍പ്പുളശ്ശേരി ജയവിജയന്മാരും പാണ്ടിമേളം നയിച്ചു.

ഗ്രാമപ്രദക്ഷിണത്തിനുശേഷം എഴുന്നള്ളിപ്പുകള്‍ രാത്രിയോടെ കാവിലെത്തി. തായമ്പക, കളംപൂജ, താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവയോടെയായിരുന്നു സമാപനം.