ചെര്‍പ്പുളശ്ശേരി: വെള്ളിനേഴി ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് അടയ്ക്കാപ്പുത്തൂര്‍ അമ്പലക്കുളം അങ്കണവാടിക്ക് നിര്‍മിച്ച പുതിയ കെട്ടിടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനംചെയ്തു. ബഡ്‌സ് സ്‌കൂളിന്റയും അതിജീവനം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും ഉദ്ഘാടനവും നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ അധ്യക്ഷനായി. ദേശവിശേഷം പത്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ പ്രകാശനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി ബഡ്‌സ് പദ്ധതി വിശദീകരിച്ചു.

വൈസ് പ്രസിഡന്റ് പി.എന്‍. നന്ദിനി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശാന്തകുമാരി, പി.കെ. ശശിധരന്‍, കെ. രാമന്‍കുട്ടി, എം.സി. രുക്മിണി, വി. ഗംഗാധരന്‍, കെ. ഹരിദാസ്, കൃഷി ഓഫീസര്‍ എ.ആര്‍. ഷിബു, സെക്രട്ടറി സി.കെ. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.