ആനക്കര: സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഇത്തവണ ഉപയോഗിക്കുന്നത് കൂടല്ലൂര്‍ സ്വദേശി പ്രദീപ് ശങ്കറിന്റെ ലോഗോ. ഇതുസംബന്ധിച്ച അറിയിപ്പ് പ്രദീപിന് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിച്ചു.
കൂടല്ലൂരിലെ കളരിക്കല്‍വീട്ടില്‍ പ്രദീപ് 12 വര്‍ഷത്തോളമായി ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറിലും കുറച്ചുകാലം പ്രവര്‍ത്തിച്ചു.
പാലക്കാട് റവന്യുജില്ലാ കലോത്സവം, പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാനസമ്മേളനം, കര്‍ഷകസംഘം സംസ്ഥാന സമ്മേളനം തുടങ്ങി ഒട്ടേറെ പരിപാടികള്‍ക്ക് പ്രദീപ് മുന്‍കാലങ്ങളില്‍ ലോഗോ തയ്യാറാക്കിയിട്ടുണ്ട്.
കോളേജ് മാഗസിനുകള്‍ക്കും പുസ്തകങ്ങള്‍ക്കും കവറുകള്‍ ഡിസൈന്‍ചെയ്ത് നല്‍കാറുണ്ട്.
എടപ്പാളില്‍ ഡിസൈനിങ് ഷോപ്പ് നടത്തുകയാണ് പ്രദീപ്. ഭാര്യ: വിനിത. മകള്‍: സമീക്ഷ.