ആലത്തൂര്‍: എസ്.എന്‍. കോളേജില്‍ നിര്‍മിച്ച സുവര്‍ണജൂബിലി ഓഡിറ്റോറിയം ഉദ്ഘാടനവും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹപാഠിക്കൊരു സ്‌നേഹവീടിന്റെ താക്കോല്‍ദാനവും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു.
 
സേവനത്തിന് ജാതിയും മതവും പ്രശ്‌നമല്ല. താഴേക്കിടയിലുള്ളവരെ നോക്കിയാണ് നന്മചെയ്യേണ്ടത്. കോളേജുകളില്‍ ഭൗതികസാഹചര്യം കുറവുള്ളിടത്ത് കൂടുതല്‍ സഹായം ചെയ്യും. എസ്.എന്‍.ഡി.പി. യോഗത്തിന് പുറത്തുനിന്നും അകത്തുനിന്നും ഫണ്ട് വരുന്നില്ല. വല്ലവരും തന്നാല്‍ അത് വിവാദമാക്കും. യൂണിയന്‍ അടിച്ചുമാറ്റിയാലും പഴി തനിക്കാണ് -വെള്ളാപ്പള്ളി പറഞ്ഞു.

പ്രീതി നടേശന്‍ ദദ്രദീപം കൊളുത്തി. കെ.ആര്‍. ഗോപിനാഥ് അധ്യക്ഷനായി. എ.എന്‍. അനുരാഗ്, പ്രിന്‍സിപ്പല്‍ ഡോ. ഇ.എന്‍. ശിവദാസ്, ആര്‍. മാധവന്‍, വാസുദേവന്‍ തെന്നിലാപുരം, എടത്തറ രാമകൃഷ്ണന്‍, ഡോ. എ.ആര്‍. സന്ധ്യ, നിത്യ ജയന്‍, വി.പി. ചന്ദ്രന്‍, മേരി മാത്യു, ദേവദാസ് എന്നിവര്‍ സംസാരിച്ചു.