അലനല്ലൂര്‍: പകര്‍ച്ചവ്യാധിപ്രതിരോധത്തിന്റെ ഭാഗമായി അലനല്ലൂര്‍, കോട്ടപ്പള്ള അങ്ങാടികള്‍ വൃത്തിയാക്കി.

രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊതുകുകളെ അതിന്റെ ഉറവിടത്തില്‍ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ക്ലീന്‍ ഗ്രീന്‍ മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായാണ് ശുചീകരണം. ഗ്രാമപ്പഞ്ചായത്തംഗങ്ങളും വ്യാപാരിവ്യവസായി ഏകോപനസമിതി അംഗങ്ങളും ആരോഗ്യവകുപ്പ് പ്രതിനിധികളും മറ്റ് സന്നദ്ധസംഘടനാപ്രവര്‍ത്തകരും ഒന്നിച്ചാണ് അങ്ങാടികള്‍ വൃത്തിയാക്കിയത്.