തിരുപ്പൂര്‍: ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പ്രധാനപ്പെട്ട തപാലുകള്‍ കനാല്‍ക്കരയോരത്തുള്ള മാലിന്യക്കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുപ്പൂരിനടുത്ത് അഴക്കുമല കനാലിന് പരിസരത്താണ് 730ഓളം തപാലുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് ആധാര്‍വകുപ്പ് അധികാരികള്‍ തപാലോഫീസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. സിരുപൂളുവപെട്ടി, ഗാന്ധിനഗര്‍ എന്നീ പ്രദേശത്തെ മേല്‍വിലാസത്തിലുള്ള തപാലുകളാണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്.