ഷൊര്‍ണൂര്‍: ഡിവൈ.എസ്.പി. ഓഫീസിന് മുന്നിലെ ഷട്ടില്‍ വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിച്ചു. വ്യാഴാഴ്ച രാവിലെയാണ്  ഷട്ടില്‍ വലയില്‍ കുടുങ്ങി  നീങ്ങാനാവാതെ കിടന്നിരുന്ന മൂര്‍ഖനെ കണ്ടത്.

വലയില്‍ കുടുങ്ങിക്കിടന്ന പാമ്പിനെ കണ്ടതോടെ പോലീസുകാര്‍ക്കും ഭയമായി. പിന്നീട് പാമ്പിനെ പിടികൂടുന്ന നെടുങ്ങോട്ടൂര്‍ സ്വദേശി പ്രദീപ് എത്തിയാണ് മൂര്‍ഖനെ രക്ഷപ്പെടുത്തിയത്.