മുംബൈ: മഹാരാഷ്ട്രയുടെ പുറത്തേക്കും വളരാനുള്ള ശ്രമിത്തിലാണ് ഇത്തവണ ശിവസേന. വിജയം വിദൂരമാണെങ്കിലും പരമാവധി വോട്ടുകൾ കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സ്ഥാനാർഥികളെയാണ് ശിവസേന നിർത്തിയിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ അവസ്ഥയിൽ എത്ര വോട്ട് തങ്ങൾക്ക് ലഭിക്കും എന്നതാണ് ഇവർ ഉറ്റുനോക്കുന്നത്.

ആറ്് ശതമാനമെങ്കിലും വോട്ടുകൾ നേടി ദേശീയ പാർട്ടിയുടെ പദവി നേടിയെടുക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം. രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ നിർത്തിയ ശിവസേന അവിടങ്ങളിൽ വൻ പ്രചാരണ പരിപാടികളാണ് നടത്തിയത്.

പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ പലരും ഈ സംസ്ഥാനങ്ങളിലെ പ്രചാരണത്തിൽ പങ്കുവഹിക്കുകയുണ്ടായി. യുവസേന മോധാവി ആദിത്യ താക്കറെയടക്കം മധ്യപ്രദേശിൽ ഉണ്ടായിരുന്നു.