പുണെ: രാഷ്ട്രപതിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എന്‍.സി.പി. നേതാവ് ശരദ് പവാര്‍. പുണെയില്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ 50 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
സ്വാഗതപ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്ദേ അടുത്ത രാഷ്ട്രപതിയായി ശരദ് പവാറിനെ വിശേഷിപ്പിച്ചതിന് മറുപടിയായാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. രാഷ്ട്രപതിയാകാനുള്ള മാര്‍ഗം സ്വീകരിക്കാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത താന്‍ സാധാരണക്കാര്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോണിയാഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിഭാ പാട്ടീലിനെ നിര്‍ദേശിച്ചപ്പോള്‍ എല്ലാവര്‍ക്കും അത് സ്വീകാര്യമായത് അവരുടെ സംശുദ്ധമായ പൊതുപ്രവര്‍ത്തനങ്ങള്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
കക്ഷിരാഷ്ടീയത്തിനതീതമായി രാഷ്ട്രപതി എന്ന നിലയ്ക്ക് എല്ലാവരുടെയും പിന്തുണ തനിക്ക് ലഭിച്ചിരുന്നെന്ന് ചടങ്ങില്‍ സംസാരിച്ച പ്രതിഭാ പാട്ടീല്‍ പറഞ്ഞു. മുന്‍ മന്ത്രി പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പുണെ രക്ഷാമന്ത്രി ഗിരീഷ് ബാപ്പട്ട് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.