മുംബൈ: നഗരത്തില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് പ്രത്യേക മേഖല തരംതിരിച്ച് കൊടുക്കണമെന്ന് ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടു. കച്ചവടക്കാര്‍ക്ക് വേണ്ടിമാത്രമല്ല വഴിയോര ഭക്ഷണശാലകള്‍ക്കും പ്രത്യേക മേഖല ഉണ്ടാക്കിക്കൊടുക്കണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു.

മുംബൈ ജില്ലാ കളക്ടര്‍ക്ക് സച്ചിന്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കി. സ്‌കൈ വാക്ക് നിര്‍മിച്ചിട്ടുള്ളയിടങ്ങളില്‍ വഴിയാത്രക്കാരോട് ഈ സംവിധാനം ഉപയോഗിക്കാന്‍ നിര്‍ദേശിക്കണമെന്നും അതിന്റെ അടുത്തുള്ള പാതയോരം വഴിയോരക്കച്ചവടത്തിനു വേണ്ടി വേര്‍തിരിക്കാമെന്നും സച്ചിന്‍ നിര്‍ദേശിച്ചു.