മുംബൈ: അയോധ്യയിൽ ബുദ്ധമതക്ഷേത്രം പണിയാൻ ബുദ്ധമതവിശ്വാസികൾക്ക് സ്ഥലം നൽകണമെന്ന് റിപ്പബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ.പി.ഐ.) നേതാവ് രാംദാസ് അഠാവ്‌ലെ. ഇതിനായി ഉടനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധമതവിശ്വാസികൾക്കും അയോധ്യയിൽ ക്ഷേത്രം പണിയണം. അതിനായി 20 ഏക്കർ സ്ഥലമാണ് ആവശ്യപ്പെടുന്നത്. സ്ഥലം അനുവദിച്ചില്ലെങ്കിൽ ബുദ്ധമതവിശ്വാസികൾ ട്രസ്റ്റ് രൂപവത്‌കരിച്ച് അയോധ്യയിൽ സ്ഥലംവാങ്ങി ക്ഷേത്രം പണിയും -അഠാവ്‌ലെ പറഞ്ഞു.