പുണെ : അന്താരാഷ്ട്ര വനിതാദിനത്തില്‍ പുണെയില്‍ വനിതകള്‍ക്ക് മാത്രമായി തേജസ്വിനി ബസ് സര്‍വീസ് ആരംഭിച്ചു .പുണെ മഹാനഗര്‍ പരിവഹന്‍ മഹാമണ്ഡല്‍ ലിമിറ്റഡ് (പി.എം.പി. എം.എല്‍ )പുണെയിലെ 8 റൂട്ടുകളിലായി 30 ബസുകളാണ് ആരംഭിച്ചത് .നീല നിറത്തിലുള്ള 32 സീറ്റുകളുള്ള ഈ ബസുകളില്‍ 4 സി.സി.ടി.വി. ക്യാമറകളും ,ഐ. ടി. എം. എസ് സിസ്റ്റവും ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡുകളും ഉണ്ട് .ഹഡപ്‌സര്‍ ,കോത്രുഡ് ,കാത്രജ് ,നിഗഡി ,കോര്‍പ്പറേഷന്‍ ബില്‍ഡിങ് ,ഹിന്‍ജെവാടി ,ഭോസരി എന്നിവിടങ്ങളില്‍നിന്നും ഈ ബസിന്

സര്‍വീസുകളുണ്ട് .ദിവസേന 218 ട്രിപ്പുകളാണ് ഈ ബസുകള്‍ നടത്തുക .

പുണെ കാത്രജില്‍ നടന്ന ചടങ്ങില്‍ തേജസ്വിനി ബസുകളുടെ ഉദ്ഘാടനം പുണെ മേയര്‍ മുക്താ തിലകും പി.എം.പി.എം. എല്‍ സി. എം .ഡി. നയന ഗുണ്‍ഡേയും ചേര്‍ന്ന് നിര്‍വഹിച്ചു .