പുണെ: ലോക ജലദിനാചരണത്തിന്റെ ഭാഗമായി അമൃത യുവധാരയുടെ നദീശുചീകരണ പ്രവർത്തങ്ങൾ പുണെയിൽ തുടങ്ങി. മാതാ അമൃതാനന്ദമയീമഠത്തിന്റെ കീഴിലുള്ള അമൃത യുവധാരയുടെ പുനർജനി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണിത്. പുണെയിലെ പാവനാ നദിയിൽ അഞ്ചു കിലോമീറ്ററോളംവരുന്ന സ്ഥലത്തെ മാലിന്യമാണ് നീക്കിയത്. വനംവകുപ്പിലെ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അഭയ് നാരായൺ തിവാരി പുഴയിലെ മാലിന്യം നീക്കി പദ്ധതി ഉദ്ഘാടനം ചെയ്തു. പാവനാനദിയിലെ തേർഗാവ് ബോട്ട് ക്ലബ്ബിൽനിന്നാണ് അമൃത് യുവധാരയുടെ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കുളവാഴ ഉൾപ്പെടെയുള്ള പുഴയിലെ മാലിന്യം നീക്കം ചെയ്യുന്നതോടൊപ്പം പുഴക്കരയിൽ മാലിന്യം ശേഖരിക്കാനുള്ള പാത്രങ്ങളും സ്ഥാപിച്ചു.