പുണെ : മലയാളി കള്‍ച്ചറല്‍ സൊസൈറ്റി ചിക്കലിയുടെ മുഖപത്രമായ എന്റെ കേരളത്തിന്റെ ആറാംവാര്‍ഷിക ആഘോഷവും വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനവും എം.സി.എസ്. ഭവനില്‍ നടന്നു. പ്രസിഡന്റ് എ.ബി. അജയ്കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങുകള്‍ ഫെഡറല്‍ ബാങ്ക് പിംപ്രി ചിഞ്ച് വാഡ് ശാഖാ മാനേജര്‍ അനൂപ് ഉദ്ഘാടനം ചെയ്തു. വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം മാതൃഭൂമി പിംപ്രി-ചിഞ്ച് വാഡ് ലേഖകന്‍ രവി എന്‍.പി. നിര്‍വഹിച്ചു.
 
ചടങ്ങില്‍ എം.സി.എസ്. പ്രീ -പ്രൈമറിസ്‌കൂള്‍ പ്രോസ്‌പെക്ടസ്സ് പ്രകാശനവും അഡ്മിഷന്‍ ഫോമിന്റെ വിതരണ ഉദ്ഘാടനവും അനുപ് നിര്‍വഹിച്ചു, വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സര ആഘോഷപരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ടി. വി. മഹേഷ്‌കുമാര്‍, എന്റെ കേരളം പത്രാധിപര്‍ സീനാ ദാസ്, വനിതാ വിഭാഗം കണ്‍വീനര്‍ അംബികാ രവി, ബി.കെ. ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. എം.സി.എസ്. മലയാളം മിഷന്‍ വിദ്യാര്‍ഥികളും വനിതാവേദി പ്രവര്‍ത്തകരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.