പുണെ: ശ്രീ മുത്തപ്പൻ ചാരിറ്റബിൾ ഫൌണ്ടേഷൻ പുണെയുടെ നേതൃത്വത്തിൽ 16-ാമത് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഒക്ടോബർ 27, 28 തീയതികളിൽ പിംപ്രി കാലേവാടി ജ്യോതിബ മംഗൾ കാര്യാലയത്തിൽ നടക്കും. മുത്തപ്പൻ വെള്ളാട്ടത്തിനു നേതൃത്വംനൽകുന്നത് തലശ്ശേരി വിലീഷ് പെരുവണ്ണാനും സംഘവുമാണ്.

ജ്യോതിബ മംഗൾ കാര്യാലയത്തിൽ പണിയുന്ന താത്‌കാലിക മടപ്പുരയിൽ 27-ന് ശനിയാഴ്ച രാവിലെ ആറിന്‌ നടക്കുന്ന മഹാഗണപതിഹോമത്തോടെ രണ്ടു ദിവസത്തെ മുത്തപ്പൻ വെള്ളാട്ടത്തിനു ആരംഭംകുറിക്കും .

വെള്ളാട്ടത്തോടനുബന്ധിച്ച് എച്ച്.എസ്.സി., എസ്.എസ്.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. 28-ന് ഞായറാഴ്ച രാവിലെ ആറുമുതൽ തിരുവപ്പനയോടുകൂടി, മുത്തപ്പൻ വെള്ളാട്ടവും അരമ്പ്പാടും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും .

മുത്തപ്പദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം പിംപ്രി അംബേദ്കർ ചൗക്കിൽനിന്ന്‌ ജ്യോതിബ മംഗൾ കാര്യാലയത്തിലേക്കും തിരിച്ചും സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. കരിങ്കലശം, പൊയ്കണ്ണ്, ഊട്ടും വെള്ളാട്ട്, കുട്ടികൾക്കു ചോറൂണ്, പയംകുറ്റി, അന്നദാനം, എന്നിവ ഭക്തർക്ക് വഴിപാടായി സമർപ്പിക്കാമെന്നും ശ്രീ മുത്തപ്പൻ ചാരിറ്റബിൾ ഫൌണ്ടേഷൻ പ്രസിഡന്റ് കെ. രഞ്ജിത്ത്, സെക്രട്ടറി വി.എം. ദിനേഷ് കുമാർ എന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9371016682, 9326074782, 9970166407.

മുത്തപ്പൻ വെള്ളാട്ട മഹോത്സവത്തിന്റെ ധനശേഖരണത്തിന്റെ ഉദ്ഘാടനച്ചടങ്ങ് പിംപ്രി ഓഫീസിൽ നടന്നു.