മുംബൈ: പുണെ ധയനി ഗ്രാമത്തിലെ കർഷകന്റെ എത്രയോ കാലമായുള്ള ആഗ്രഹമായിരുന്നു ആഡംബര കാറായ ജഗ്വാർ വാങ്ങുക എന്നത്. കർഷകനായ സുരേഷ് പൊകാലെ 1.1 കോടിക്ക് ജഗ്വാർ സ്വന്തമാക്കുകയും ചെയ്തു.

ഈ സന്തോഷം പങ്കിടാൻ ആ ഗ്രാമത്തിൽ സ്വർണത്തിൽ പൊതിഞ്ഞ പേഡ വിതരണം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുകയാണ് സുരേഷ് പൊകാലയും കുടുംബവും ചെയ്തത്.

സാമൂഹ്യമാധ്യമങ്ങൾ ആഘോഷിക്കുകയാണ് ഈ വാർത്ത. ആഡംബര വാഹനത്തിന് ഇണങ്ങുന്ന തരത്തിൽ തങ്ങളുടെ സന്തോഷം അല്പം ആഡംബരമായി തന്നെ ആഘോഷിക്കാനാണ് സ്വർണത്തിൽ പൊതിഞ്ഞ മധുരം നൽകിയതെന്ന് സുരേഷ് പോകലയുടെ മകൻ ദീപക് പറയുന്നു. കിലോയ്ക്ക് 7000 രൂപ വില വരുന്ന മൂന്ന് കിലോഗ്രാം പേഡയാണ് നാട്ടുകാർക്കായി ഇവർ വിതരണം ചെയ്തത്.