പുണെ: പുണെ എറണാകുളം സൂപ്പർഫാസ്ററ് ട്രെയിനിന് ചിഞ്ച് വാഡിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ റെയിൽവേ ജനറൽ മാനേജർ ഡി.കെ. ശർമക്ക് നിവേദനം നൽകി. പുണെ മലയാളി ഫെഡറേഷൻ പ്രസിഡന്റ് കെ. ഹരിനാരായണൻ, ഖജാൻജി രാജൻ ആർ. നായർ ,വൈസ് പ്രസിഡന്റ് ഷാനി നൗഷാദ്, പിംപ്രി ചിഞ്ച് വാഡ് കോർപറേഷൻ മുൻ മേയർ ആർ. എസ്. കുമാർ, ചിഞ്ച് വാഡ് മലയാളിസമാജം ജനറൽ സെക്രട്ടറി ടി. പി. വിജയൻ, നിഗഡി മലയാളിസമാജം പ്രസിഡന്റ് രവി എൻ. പി., ബി.ജെ.പി. സൗത്ത് ഇന്ത്യൻ സെൽ പ്രസിഡന്റ് രാകേഷ് നായർ, പുണെ കേരള ജമാഅത്തുൽ മുസ്‌ലിമീൻ ജനറൽ സെക്രട്ടറി കബീർ വി.എം., പിംപ്രി ചിഞ്ച് വാഡ് പ്രവാസി സംഘ് പ്രസിഡന്റ് ഗുലാം അലി ബൈന്ദർ, സെക്രട്ടറി ജയകുമാർ മഞ്ജുഗഡെ ,ജോയ് ജോസഫ് പത്മനാഭഷെട്ടി, സത്യനാഥൻ, മഹേഷ് ഹെഗ്‌ഡെ ,അഭിനന്ദ്, ശ്യാം സുവർണ സുദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചിഞ്ച് വാഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയ ജനറൽ മാനേജർക്ക് നിവേദനം നൽകിയത്.

പുണെ എറണാകുളം സൂപ്പർഫാസ്ററ് ട്രെയിനിന് ചിഞ്ച് വാഡിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഡി.കെ. ശർമ നിവേദകസംഘത്തിനു ഉറപ്പ് നല്കി.