മുംബൈ: മുംബൈ-കൊച്ചി-മാലദ്വീപ് റൂട്ടിൽ ആഭ്യന്തര ക്രൂയിസ് ലൈനർ കപ്പൽ സർവീസിന് ശനിയാഴ്ച മുംബൈയിൽനിന്ന് തുടക്കമാവും. ഇത് മൂന്നാംവർഷമാണ് കോസറ്റ നിയോ എന്ന ആഡംബര-വിനോദയാത്രാക്കപ്പൽ ഇന്ത്യയിലെത്തുന്നത്.

മഹാരാഷ്ട്ര ടൂറിസംവകുപ്പും ഇറ്റാലിയൻ ക്രൂയിസ് കപ്പൽ സേവനദാതാക്കളായ കാർണിവൽ ഏഷ്യയുമാണ് ക്രൂയിസ് ലൈനർ സജ്ജമാക്കിയത്. 654 കാബിനുകളുള്ള കപ്പലിൽ വായനശാല, സിനിമാശാല, മദ്യശാല, ഡിസ്‌കോ, ബാർ റൂം, സ്റ്റീം റൂം, ജിംനേഷ്യം, സ്വിമ്മിങ്ങ് പൂൾ, ഡ്യൂട്ടിഫ്രീ ഷോപ്പിങ് കോംപ്ലക്സ്, കായികവിനോദങ്ങൾ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.

ഏഴ് ദിവസമാണ് യാത്രാസമയം. മുംബൈ-കൊച്ചി നാല് ദിവസവും കൊച്ചി-മാലദ്വീപ് മൂന്ന് ദിവസവുമാണ് യാത്രയെന്ന് കോസ്റ്റ ക്രൂയിസസ് പ്രതിനിധീകരിക്കുന്ന ലോട്ടസ് ഡെസ്റ്റിനേഷൻസ് എം.ഡി. നളിനി ഗുപ്ത പത്രസമ്മേളനത്തിൽ പറഞ്ഞു.

മുംബൈയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ, മഹാരാഷ്ട്ര പോർട്ട് ട്രസ്റ്റ് ചെയർമാൻ സജ്ഞയ് ഭാട്ടിയ, ഇറ്റലി കൗൺസൽ ജനറൽ സറ്റേഫാനിയ കോസറ്റാൻസ, പ്രിൻസിപ്പൽ സെക്രട്ടറി ആഷിഷ് കുമാർ സിങ്‌ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Content Highlights: mumbai-kochi-maldives cruise ship

ഇൗമാസംഎട്ട് മുതൽ 2019 മാർച്ച് 16-വരെ ഇന്ത്യൻ കടലിൽ കോസ്റ്റ നിയോ ഉണ്ടാവും