മുംബൈ: ഘാട്കോപ്പറിൽ ജൂവലറി നടത്തി നിക്ഷേപകരിൽനിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്ത സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ജയേഷ് രസികലാൽ (55), നിലേഷ് രസികലാൽ (53) എന്നിവരെയാണ് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പിടികൂടിയത്.
കൂടുതൽവരുമാനം പ്രതീക്ഷിച്ച് നിരവധിപേരാണ് പണം നിക്ഷേപിച്ചത്.
എന്നാൽ ഇക്കഴിഞ്ഞ ഒക്ടോബർ 28 മുതൽ സ്ഥാപനം അടഞ്ഞുകിടന്നതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. പന്ത് നഗർ പോലീസിൽ നൽകിയ പരാതികൾ പിന്നീട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു.
സ്ഥാപനത്തിലെ ജീവനക്കാരും ഇവർക്കെതിരേ പരാതിയുമായി ലേബർ കമ്മിഷണറെ സമീപിച്ചിരുന്നു. തങ്ങൾക്ക് കഴിഞ്ഞ ആറ് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി.