മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സി.യുടെ മുംബൈ യൂണിറ്റിലെ മലയാളികളായ ജീവനക്കാരും വിരമിച്ച ജീവനക്കാരും ഒത്തുചേര്‍ന്ന് മലയാളിസമാജം രൂപവത്കരിച്ചു. മുംബൈയുടെ വിവിധഭാഗങ്ങളില്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ആഴക്കടലിലെ എണ്ണപ്ലാറ്റ്‌ഫോമുകളിലും റിഗ്ഗുകളിലും ജോലി ചെയ്യുന്നവര്‍ക്കും പരസ്​പരം പരിചയപ്പെടുന്നതിനും ഒന്നിച്ച്് പ്രവര്‍ത്തിക്കുന്നതിനുമായിട്ടാണ് സമാജ രുപവത്കരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ധാരാവിയിലുള്ള ഒ.എന്‍.ജി.സി.യുടെ കോണ്‍ഫ്രന്‍സ് ഹാളില്‍ ജനറല്‍ മാനേജര്‍ സുനില്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ആദ്യസമ്മേളനം നടന്നു. ജനറല്‍ മാനേജര്‍മാരായ അജിത്കുമാറും സുനില്‍മാത്യുവും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഒ.എന്‍.ജി.സി. മലയാളി സമാജം മുംബൈ എന്ന് പേരുനല്‍കാനും യോഗം തീരുമാനിച്ചു.

ജനുവരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച് മുംബൈയില്‍ താമസിക്കുന്ന എല്ലാ മലയാളികളെയും ആദരിക്കാനും യോഗം തീരുമാനിച്ചു. സംഘടനയുടെ ഭാരവാഹികള്‍ വിത്സണ്‍ തോമസ് ചാക്കോ (പ്രസിഡന്റ്), രേണുക നായര്‍ (സെക്രട്ടറി ), സുധാകരന്‍ എന്‍.കെ. (വൈസ് പ്രസിഡന്റ്) രശ്മി പിള്ള (ട്രഷറര്‍) ഷേര്‍ലി ഫിലിപ്പ് (ജോയന്റ് സെക്രട്ടറി) ഷീലാ മോഹന്‍ (ഓഡിറ്റര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു. കമ്മിറ്റിയംഗങ്ങളായി, മധുസുധന്‍ എന്‍. കെ.,

രമേശന്‍ നായര്‍, പരിമള നായര്‍, അശോക് കുമാര്‍ എന്‍., എലിസബെത്ത് ഇടുക്കുള, അനില്‍ ദിവാകരന്‍, വിനോദ്കുമാര്‍, മഹേഷ് പിള്ള, ഷൈന പുരുഷോത്തമന്‍, ശശിധരന്‍ എം.പി., ശ്രീനാഥ് ബാലകൃഷ്ണന്‍ നായര്‍, അമിറ്റ ഗോമസ്, സന്തോഷ് ബാലന്‍, ജോസഫ് മട്ടമന, അനില്‍ കുമാര്‍ കെ., ഹണി എബ്രഹാം, ശരണ്യ നായര്‍, സതീശന്‍ കെ.പി., സ്വിതിന്‍ ജോസ് എന്നിവരെ തിരഞ്ഞെടുത്തു.