മുംബൈ: സ്‌കൂളിലേക്കു നടന്നു പോവുകയായിരുന്ന നാലു കുട്ടികളെ ചീറിപ്പാഞ്ഞുവന്ന ടെംപോ വാന്‍ ഇടിച്ചുതെറിപ്പിച്ചു. ഒരുകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

മുംബൈയ്ക്കടുത്ത് മാല്‍വാനിയില്‍ മാല്‍വാനി-മാര്‍വേ റോഡില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഇടുങ്ങിയ റോഡിലൂടെ നിയന്ത്രണംവിട്ടുവന്ന ടെംപോ ഒരു ഓട്ടോറിക്ഷയില്‍ തട്ടിയശേഷം കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുസ്‌കാന്‍ മേമന്‍ എന്ന ഒമ്പതുവയസ്സുകാരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നേഹ, ഭൂപേന്ദ്ര, കമല്‍ എന്നിവര്‍ക്കാണ് പരിക്ക്. മൂവരും സഹോദരങ്ങളാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ആസ്​പത്രി അധികൃതര്‍ അറിയിച്ചു.