താനെ: ആസാദ് നഗര്‍ മലയാളിസമാജം ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. എല്‍.ഐ.സി. മാനേജിങ് ഡയറക്ടര്‍ ബി. വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. ഉപജീവനത്തിനായി മറുനാട്ടില്‍ താമസിക്കുന്ന നമ്മള്‍ കേരളത്തിന്റെ തനതായ സംസ്‌കാരവും പൈതൃകവും കാത്തു സൂക്ഷിക്കുകയും അടുത്തതലമുറയിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

സമാജം പ്രസിഡന്റ് ജയദേവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേറ്റര്‍മാരായ മനോഹര്‍ ദുംറെ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ.ബി. മോഹന്‍ദാസ് സ്വാഗതവും ഖജാന്‍ജി ഗോപകുമാര്‍ വാര്യര്‍ നന്ദിയും പറഞ്ഞു. ഉന്നതവിജയം നേടിയ കുട്ടികളേയും മാതൃഭൂമി പൂക്കളമത്സരത്തില്‍ വിജയിച്ച ടീമിനേയും അഭിനന്ദിച്ചു. മുംബൈ 'സപ്തസ്വര'യുടെ ഓണപ്പാട്ടുകള്‍, ഹൃസ്വ നാടകം 'ഇനി എങ്ങോട്ട്' എന്നിവയ്ക്ക് ശേഷം പുലിക്കളി, ഓണസദ്യ എന്നിവയുമുണ്ടായിരുന്നു.