മുംബൈ: കേരള സര്‍ക്കാരിന്റെ 2017 ബജറ്റില്‍ പ്രഖ്യാപിച്ച ലോക മലയാളിസഭയ്ക്കും അതിനുമുന്നോടിയായുള്ള ഓണ്‍ലൈന്‍ സര്‍വേക്കും മഹാരാഷ്ട്രയിലെ മലയാളിസംഘടനകളുടെ സമ്പൂര്‍ണ സഹായം ആവശ്യമാണെന്ന് നോര്‍ക്ക സി.ഇ.ഒ. ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു.
വാഷി കേരളാ ഹൗസില്‍ചേര്‍ന്ന മലയാളി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ, പുണെ, നാസിക്, രത്‌നഗിരി എന്നിവിടങ്ങളിലെ മലയാളി സംഘടനാനേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ പ്രവാസി മലയാളികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായകണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ല. ഇത് പരിഹരിക്കുന്നതിനാണ് ഓണ്‍ലൈന്‍ സര്‍വേയും അതിന്റെ പ്രചാരണാര്‍ഥമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും ഏര്‍പ്പെടുത്തിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നൂറ്റിനാല്‍പത് സാമാജികരെയും പ്രവാസി മലയാളികളുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള ലോക കേരളസഭയുടെ ആദ്യസമ്മേളനം ജനുവരിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളുടെ അഭിപ്രായങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും കേരളത്തിന്റെ നയരൂപവത്കരണത്തിലും ഭരണനിര്‍വഹണത്തിലും പ്രാധാന്യംനല്‍കുന്ന ചരിത്രപ്രധാനമായ നീക്കമാണ് ലോക കേരളസഭയുടെ രൂപവത്രണമെന്നും നോര്‍ക്ക സി.ഇ.ഒ പറഞ്ഞു.
നോര്‍ക്കയുടെ പ്രവര്‍ത്തനം കൂടുതല്‍നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുക, വാഷി കേരളാ ഹൗസ് ഹാള്‍ സൗജന്യ നിരക്കില്‍ മലയാളി സംഘടനകള്‍ക്ക് അനുവദിക്കുക, നിര്‍ദ്ധനരായ പ്രവാസികളുടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക, കേരളത്തിലേക്കുള്ള തീവണ്ടി യാത്രസൗകര്യം മെച്ചപ്പെടുത്തുക, സാന്ത്വനം പദ്ധതിവഴിയുള്ള ചികിത്സാസഹായം കൃത്യസമയത്ത് വിതരണം ചെയ്യുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ സംഘടനാ പ്രതിനിധികള്‍ നോര്‍ക്ക സി.ഇ.ഒ.ക്ക് മുന്‍പാകെ അവതരിപ്പിച്ചു. രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ മുംബൈയിലെ നോര്‍ക്ക ഓഫീസറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സാന്ത്വനം പദ്ധതിക്കുള്ള തുക നേരത്തെയുണ്ടായിരുന്ന അഞ്ചരക്കോടിയില്‍ നിന്ന് പതിമൂന്നു കോടിയായി ഉയര്‍ത്തിയിട്ടുണ്ടെന്നും അതുകൊണ്ട് കൂടുതല്‍ രോഗികള്‍ക്ക് അതിന്റെ ഗുണഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി കേരളാ ഹൗസ് ഹാള്‍ വാടകയ്ക്ക് കൊടുക്കുന്ന അതെനിലയില്‍ മുംബൈ കേരളാ ഹൗസ് ഹാളും ലഭ്യമാക്കാനുള്ള ഉത്തരവ് ഉടന്‍ ഇറക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.