നെരൂള്‍: മാതാ അമൃതാനന്ദമയി ബുധനാഴ്ച മുതല്‍ നെരൂളിലെ മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ പങ്കെടുക്കും. മാതാ അമൃതാനന്ദമയി മുംബൈയില്‍ എത്തിയതിന്റെ മുപ്പത്തിയൊന്നാം വാര്‍ഷികവേളയിലാണ് ഇത്തവണത്തെ സന്ദര്‍ശനം. സത്സംഗം, ദര്‍ശനം, പൂജകള്‍ എന്നിവയുണ്ടാകും. വ്യാഴാഴ്ചയും നെരൂളിലുണ്ടാവും.

രാജ്യത്തെ 101 ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുന്ന ബൃഹത് പദ്ധതിക്ക് അമൃതാനന്ദമയി മഠം തുടക്കംകുറിച്ചുകഴിഞ്ഞതായും പത്തുലക്ഷത്തില്‍പ്പരം ഗ്രാമീണര്‍ക്ക് ശുദ്ധജലം എത്തിക്കുന്ന ബൃഹത് പദ്ധതിയായ 'ജീവാമൃത'ത്തോട് അനുബന്ധിച്ച പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നതായും മഠം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.