പുണെ: മറാഠാ സമുദായത്തിന്റെ സാമൂഹിക-സാമ്പത്തിക -വിദ്യാഭ്യാസ ഉന്നതിക്കുവേണ്ടി കഴിഞ്ഞവർഷം പുണെയിൽ പ്രവർത്തനം തുടങ്ങിയ ഛത്രപതി സാഹു മഹാരാജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്.എ.ആർ.ടി.എച്ച്.ഐ.) പ്രവർത്തനം തടസ്സപ്പെടുത്തുന്നുവെന്ന ആരോപണത്തെത്തുടർന്ന് സംസ്ഥാന ഒ.ബി.സി. വകുപ്പ് സെക്രട്ടറി ജെ.പി. ഗുപ്തയെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കും. ഈ ആവശ്യം ഉന്നയിച്ച് രാജ്യസഭാംഗം ഛത്രപതി സംഭാജി രാജെയുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ശനിയാഴ്ച മുതൽ തുടങ്ങിയ ഉപവാസ സമരപ്പന്തലിൽ എത്തിയ നഗരവികസനമന്ത്രി ഏക് നാഥ് ഷിന്ദേയാണ് ഉറപ്പ് നൽകിയത്. തുടർന്ന് രാജ്യസഭാംഗമായ സംഭാജീരാജെ നിരാഹാരസമരം നിർത്തി
ഛത്രപതി ശിവജിയുടെ വംശപരമ്പരയിൽപ്പെട്ട 13-ാമത്തെ ഛത്രപതിയെന്ന് അറിയപ്പെടുന്ന കോലാപ്പുരിൽ നിന്നുള്ള രാജ്യസഭാംഗമാണ് സംഭാജീരാജെ. അദ്ദേഹത്തിന്റെ നിരാഹാരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എടുത്ത തീരുമാനമാണിതെന്ന് സമരപ്പന്തലിൽ കരഘോഷങ്ങൾക്കിടയിൽ മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന് ദോഷം ചെയ്യുന്ന തരത്തിൽ വകുപ്പ് സെക്രട്ടറി ഗുപ്ത എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദ് ചെയ്യുമെന്ന ഉറപ്പും മന്ത്രി നൽകി.
Content Highlights: minister Chathrapathy Shinghe assured that State OBC Secratary Gupta will be removed