പുണെ: ഭാരതീയ വിദ്യാപീഠ് യൂണിവേഴ്സിറ്റിയുടെ ഈവർഷത്തെ ബി.ഫാം. പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ മലയാളി വിദ്യാർഥി ശ്രുതി ശ്രീധരന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ഡേക്കർ സ്വർണമെഡൽ സമ്മാനിച്ചു. യൂണിവേഴ്സിറ്റിയിൽ ശനിയാഴ്ചനടന്ന ബിരുദദാനച്ചടങ്ങിലാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ഡേക്കർ ഇതുസംബന്ധിച്ചുള്ള പ്രശസ്തിപത്രവും സ്വർണ്ണപ്പതക്കവും ശ്രുതി ശ്രീധരന് സമ്മാനിച്ചത്. പുണെയിലെ വഡ്ഗാവ്ശ്ശേരിയിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശ്രീധരന്റെയും സന്ധ്യയുടെയും മകളാണ് ശ്രുതി ശ്രീധരൻ.