പനാജി: ഗോവ സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് ‘ക്യൂപേം’ ഗവ. കോളേജിലെ കായികവകുപ്പ് ഡയറക്ടർ മലയാളിയായ ഡോ. രാജൻ മാത്യുവിന്. ഒരുലക്ഷം രൂപയും സർട്ടിഫിക്കറ്റും കീർത്തി ഫലകവുമാണ് അവാർഡ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോളേജിനും സംസ്ഥാനത്തിനും അന്തർ സംസ്ഥാന തലങ്ങളിൽ ലഭിച്ച നേട്ടങ്ങൾ കണക്കിലെടുത്താണ് അവാർഡ്.

29 വർഷമായി ഗോവ സർക്കാർ കോളേജിൽ സേവനമനുഷ്ഠിക്കുന്ന ഡോ. രാജൻ മാത്യു ഇതിനുമുമ്പും വിവിധ അവാർഡുകൾ നേടിയിട്ടുണ്ട്. ആറൻമുള മേലേതിൽ മാത്യുവിന്റേയും ഏലിയാമ്മയുടേയും മകനാണ്. ഭാര്യ ആനി രാജൻ ഗോവ ഡെംബേ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ അസോസിയേറ്റ് പ്രൊഫസറും മുംബെ യൂണിവേഴ്‌സിറ്റിയിൽ ഗവേഷകയുമാണ്.

Content Highlight: Malayali got State award for best teacher in Goa