മുംബൈ: പ്രശസ്ത പിന്നണിഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പൂർണാരോഗ്യം വീണ്ടെടുക്കാൻ സമയമെടുക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ന്യൂമോണിയയും നെഞ്ചിൽ അണുബാധയും ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസതടസ്സത്തെ ത്തുടർന്ന് ലതാ മങ്കേഷ്‌കറിനെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.