താനെ: ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും പുതുവത്സരം തലോജയിലുള്ള വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു. തുടർച്ചയായി ഏഴാംവർഷവും എഴുപതോളം വരുന്ന അന്തേവാസികൾക്ക് നിത്യോപയോഗസാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. ബലൂണുകളും തോരണങ്ങളും ബാനറുകളും കൊണ്ടലങ്കരിച്ച ഹാളിൽ അന്തേവാസികളോടൊപ്പം ഭക്തസംഘത്തിലെ ഒട്ടേറെ പേർ പങ്കെടുത്തു. കേക്ക് മുറിച്ച് തുടങ്ങിയ ആഘോഷപരിപാടിക്കൊപ്പം പായസത്തോടുകൂടിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.