നാഗ്പുര്‍ : സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന കടശ്വാസതുക ബാങ്ക് അക്കൗണ്ടില്‍ വരുന്നതുവരെ കര്‍ഷകര്‍ വായ്പ കുടിശ്ശികയോ വൈദ്യുതി ബില്ലുകളോ അടയ്ക്കരുതെന്ന് എന്‍.സി.പി. നേതാവ് ശരദ്പവാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്-എന്‍.സി.പി. പാര്‍ട്ടികള്‍ സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പവാര്‍. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ 77-ാമത് ജന്മദിനമായിരുന്നു.
പതിവിന് വിരുദ്ധമായിട്ടാണ് പവാര്‍ ഇക്കുറി ജന്മദിനത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ജൂണിലാണ് 34,022 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ 36 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനകരമായ തീരുമാനമാണിതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അന്ന് പറഞ്ഞു.

സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേയായിരുന്നു ജന്‍ ആകോശ് ഹല്ലാ ബോല്‍ എന്ന പേരില്‍ ഇവിടെ റാലി സംഘടിപ്പിച്ചത്. രണ്ടു ലക്ഷത്തോളം പേര്‍ റാലിയില്‍ അണിനിരന്നു. കോണ്‍ഗ്രസില്‍നിന്നും ഗുലാംനബി ആസാദും പി.സി.സി. അധ്യക്ഷന്‍ അശോക് ചവാനും റാലിയെ അഭിസംബോധന ചെയ്തു.