നവിമുംബൈ: വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന പേരിൽ ന്യൂബോംബെ കേരളീയസമാജം സംഘടിപ്പിച്ച പൗരത്വനിയമഭേദഗതി സംവാദം ശ്രദ്ധേയമായി. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ അവരവരുടെ വാദഗതികൾ പരിപാടിയിൽ ഉന്നയിച്ചു.

ബി.ജെ.പി. കേരള സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സി.പി.എം. നേതാവും മുൻ എം.പി.യുമായ എം.ബി. രാജേഷ്, എ.ഐ.സി.സി. സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ പി.സി. വിഷ്ണുനാഥ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. അഭിഭാഷകനും ലൈവ് ലോ ഓൺലൈൻ മാഗസിന്റെ മാനേജിങ് എഡിറ്ററുമായ മനു സെബാസ്റ്റ്യൻ മോഡറേറ്ററായിരുന്നു.

സംവാദത്തിനൊടുവിൽ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു ന്യൂബോംബെ കേരളീയസമാജം പ്രസിഡന്റ് കെ.ടി. നായർ അധ്യക്ഷനായിരുന്നു.

Content Highlight:  Citizenship Amendment debate Mumbai