മുംബൈ : ബോളിവുഡ് സിനിമ നിർമാതാവും അന്തരിച്ച ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂറും കുടുംബാംഗങ്ങളും ക്വാറന്റീനിൽ. വീട്ടുജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ച സഹചര്യത്തിലാണ് ക്വാറന്റീനിൽ പോയത്. ബോണികപൂറും മക്കളുമാണ് വീട്ടിലുള്ളത്. ബോളിവുഡ് താരം ജാൻവി കപൂറിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം ബോണി കപൂർ അറിയിച്ചത്. തങ്ങൾക്ക് രോഗ ലക്ഷണങ്ങളില്ലെന്നും വിശദമാക്കിയിട്ടുണ്ട്.

Content Highlight:Boney Kapoor’s house help tests positive for Covid-19