ഭയന്തർ: ഭയന്തർ അയ്യപ്പക്ഷേത്രത്തിൽ വൃശ്ചികം ഒന്നിന് സമ്പൂർണ നാരായണീയത്തോടുകൂടി മണ്ഡലകാല വിശേഷാൽ പൂജകൾ ആരംഭിക്കും. നാല്പത്തിയൊന്നുദിവസവും ഭജനയും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സഹറിൽ മണ്ഡല മഹോത്സവം
അന്ധേരി: സഹർ ശിവപാർവതി അയ്യപ്പക്ഷേത്രത്തിൽ മണ്ഡല വിളക്കുത്സവം നവംബർ 17 മുതൽ വിവിധ പൂജകളോടെ നടക്കും. രാവിലെ ആറ് മുതൽ വിശേഷാൽ പുജകൾ, അഷ്ടാഭിഷേകം, കളഭച്ചാർത്ത് എന്നിവയും കാലത്ത് ആറുമുതൽ വൈകീട്ട് ആറ് വരെ അഖണ്ഡനാമജപവും നടക്കും. 7.30 മുതൽ ഭജനയും ഉണ്ടാകും. ക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 19 മുതൽ 21 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 26829688, 26828475.
വാപ്പിയിൽ മണ്ഡലവിളക്കുത്സവം
വാപി: വാപ്പി അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലവിളക്കു മഹോത്സവം നവംബർ 17 മുതൽ ഡിസംബർ 27 വരെ വിവിധ പൂജാ പരിപാടികളോടെ ആഘോഷിക്കും. എല്ലാ ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം ഏഴു മുതൽ ഭക്തിസാന്ദ്രമായ കലാപരിപാടികൾ ഉണ്ടായിരിക്കും. മറ്റുദിവങ്ങളിൽ ക്ഷേത്രം ഭജന സംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും നിത്യപൂജയും രാത്രി മഹാദീപാരാധനയ്ക്കു ശേഷം അന്നദാനവും ഉണ്ടാകും. ഫോൺ : 9426676075, 9824789303.
താനെ ശബരിഗിരി ക്ഷേത്രത്തിൽ മണ്ഡലപൂജാ മഹോത്സവം
താനെ: ശ്രീനഗർ ശ്രീ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിന്റെ മണ്ഡലപൂജ മഹോത്സവത്തോട് അനുബന്ധിച്ചു നവംബർ 17-ന് ഞായറാഴ്ച രാവിലെ 5.15- ന് നട തുറക്കൽ, 5.45 നു മഹാഗണപതി ഹോമം, 6.10 മുതൽ നെയ്യ് അഭിഷേകം, തുടർന്ന് ഉഷഃപൂജ, 10.30- ന് മധ്യാഹ്ന പൂജ, വൈകുന്നേരം 5.30- ന് നട തുറക്കൽ ഏഴിന് ദീപാരാധന, ഭഗവതി സേവാ, പുഷ്പാഭിഷേകം, എട്ടു മുതൽ ഭക്തി ഗാനമേള. തുടർന്ന് ,മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക്: 9773100395, 9619934516.
ബോയിസറിൽ മണ്ഡലപൂജ മഹോത്സവം
ബോയിസർ: സിഡകോ ഗണേഷ്-അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 17 മുതൽ ജനുവരി 14 വരെ
വിവിധ പൂജകളോടുകുടി നടക്കും. ആദ്യ ദിവസം പകൽ ഭാഗവതപാരായണം വൈകീട്ട് ക്ഷേത്രാങ്കണത്തിൽ
സഹസ്രനീരാജനം (1008 നാളികേരത്തിൽ നീരാജന ദീപം) ഉണ്ടായിരിക്കും. ഈ ക്ഷേത്രത്തിന്റെ പ്രധാന ഉത്സവ ദിവസങ്ങളായ
ഡിസംബർ 23-ാം തീയതി രാവിലെ ലക്ഷാർച്ചനയും ഉച്ചയോടെ അയ്യപ്പ പ്രീതിഭോജനവും 24-ാം തീയതി കേരളീയസംസ്കാരം വിളംബരം ചെയ്യുന്ന വിവിധ കലാരൂപങ്ങളും മേളങ്ങളും അണി നിരക്കുന്ന അയ്യപ്പഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ജനുവരി 14-ന്
മകരവിളക്കുപൂജയോടുകൂടി ഉത്സവം സമാപിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
ഉല്ലാസ് നഗറിൽ മണ്ഡപൂജ
ഉല്ലാസ് നഗർ: ലാൽചക്കിയിലെ അയ്യപ്പ ക്ഷേത്രത്തിൽ നവംബർ 17 മുതൽ ഡിസംബർ 27 വരെ വിവിധ പൂജകളോടെ മണ്ഡലപൂജാ മഹോത്സവം നടക്കും. 17-ന് രാവിലെ ഏഴിന് സമ്പൂർണ നാരായണീയം, ഉച്ചയ്ക്ക് 12-ന് അന്നദാനം, വൈകീട്ട് ഏഴിന് ഭജന എന്നിവ ഉണ്ടാകും.
മരോളിൽ അയ്യപ്പവിളക്ക്
അന്ധേരി: മരോൾ പൈപ്പ് ലൈനിലെ അയ്യപ്പ സേവാ സംഘത്തിന്റെ അയ്യപ്പ വിളക്ക് നവംബർ 11 മുതൽ 28 വരെ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ അന്നദാനം ഉണ്ടായിരിക്കും.