പുണെ: ‘വാഗ്‌ദേവത’ മാസികയുടെ ഒൻപതാം വാർഷികാഘോഷത്തോടനുബന്ധിച്ചും ഓണാഘോഷത്തിന്റെ ഭാഗമായും ദാപോടീ അനാഥ് ശിക്ഷൺ മന്ദിറിലെ കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്യും. എച്ച്.എസ്.സി, എസ്.എസ്.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ പുണെ ജില്ലയിലെ വിദ്യാർഥികളെ ആദരിക്കുകയും ചെയ്യും.

ഓഗസ്റ്റ് 22- ന് ബുധനാഴ്ച വൈകിട്ട് 6 മുതൽ നിഗഡി പ്രാധീകരണിലുള്ള ജ്ഞാന പ്രബോധിനി സ്കൂളിൽ നടക്കുന്ന പരിപാടികൾ സാഹിത്യകാരിയും യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്‌സർലന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജ്യോതി മേനോൻ ഉദ്ഘാടനം ചെയ്യും . മാതൃഭൂമി പുണെ ലേഖകൻ എൻ. പി. രവി, നൃത്താഞ്ജലി പുണെയുടെ ഡയറക്ടർ മഞ്ജുള നമ്പ്യാർ എന്നിവർ പങ്കെടുക്കും.

പാലക്കുന്ന് ഭഗവതി ക്ഷേത്രം മേൽത്തറ പൂരക്കളി സംഘം അവതരിപ്പിക്കും. വാഗ്ദേവത ഓണപതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ഫോൺ : 9604014773