മുംബൈ: മദ്യപിച്ച പട്രോളിങ് വാഹനം ഓടിച്ച കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ബോറിവ്‌ലി എം.എച്ച്.ബി. കോളനി സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അങ്കുഷ് സനപാണ് അറസ്റ്റിലായത്. കാന്തിവ്‌ലിയില്‍ രാത്രി പട്രോളിങ് നടത്തിയ പോലീസ് വാഹനത്തിന്റെ ഡ്രൈവറായിരുന്നു ഇയാള്‍. പോലീസിന്റെ വാഹനം നിയന്ത്രണംവിട്ട് ഓടുന്നതുകണ്ട ചിലര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.