മുംബൈ : മഹാരാഷ്ട്രയിലെ 10 മുനിസിപ്പൽ കോർപ്പറേഷനിലേക്ക് അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ താക്കറെ കുടുംബത്തിൽനിന്ന് പുതിയൊരാൾ. രാജ് താക്കറെയുടെ മകൻ അമിത് താക്കറെയാണ് ചുമതലകൾ അടുത്തവർഷം ഏറ്റെടുക്കുക. 2022-ലെ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര നവനിർമാൺ സേനയെ അമിത് നയിക്കും. അമിത്തിനോട് തിരഞ്ഞെടുപ്പ് ചുമതല നിർവഹിക്കാനും നാസിക്കിൽ പ്രചാരണം ആരംഭിക്കാനും രാജ് താക്കറെ നിർദേശം നൽകിയതായാണ് വിവരം.