മുംബൈ : മാർത്തോമ്മ സഭയിലെ നവാഭിഷക്തനായ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. യുയാക്കിം മാർ കൂറിലോസ്‌ ഞായറാഴ്ച രാവിലെ 8.30-ന്‌ സാന്താക്രൂസ്‌ മാർത്തോമ്മപള്ളിയിൽ വിശുദ്ധകുർബാന അർപ്പിക്കും. തുടർന്ന്, അദ്ദേഹത്തെ ഇടവക അനുമോദിക്കും. മുംബൈ ഭദ്രാസനാധിപൻകൂടിയാണ്‌ മെത്രാപ്പോലീത്ത. അനുമോദനയോഗത്തിൽ ഇടവക വികാരി റവ. ഈപ്പൻ എബ്രാഹാം അധ്യക്ഷനായിരിക്കും. ഭദ്രാസനസെക്രട്ടറി റവ. ഡോ. ജോൺ ജോസഫ്‌, റവ. സ്റ്റാൻലി മാത്യുജോൺ, ജേക്കബ്‌ ഇ. എബ്രഹാം ജിയോജോസ്‌ എന്നിവർ പ്രസംഗിക്കും.

മറിയാമ്മ ചെറിയാൻ, ഷീല എബ്രഹാം എന്നിവർ ഇടവകയുടെ ഉപഹാരം സമർപ്പിക്കും. ജോയ്‌ ചെറിയാൻ, ഷെറിപോൾ എന്നിവർ പ്രാർഥനയ്ക്ക്‌ നേതൃത്വം നൽകും.