നവി മുംബൈ : ജിത്തെ ഗ്രാമത്തിലുള്ള വൈദ്യുതി സബ്‌സ്റ്റേഷന്റെ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട് വൈദ്യുതിവിതരണം നിലയ്ക്കുന്നതിനാൽ നവംബർ 30-ന് ഹെത്‌വാനെ അണക്കെട്ടിൽനിന്നുള്ള പമ്പിങ് നിർത്തിവെക്കും. അന്നുരാവിലെ 9.30 മുതൽ ഡിസംബർ ഒന്നിന് രാവിലെ 9.30 വരെ ഖാർഘർ, ഉൽവെ, ദ്രോണഗിരി മേഖലകളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് സിഡ്‌കോ അധികൃതർ അറിയിച്ചു.