ശബരിമല : ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് പമ്പയിൽ ഇരുമുടിക്കെട്ട് നിറയ്ക്കാൻ സൗകര്യമുണ്ട്. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമുള്ള കൗണ്ടറിൽ 250 രൂപ അടച്ചാൽ ഇരുമുടിക്കെട്ട് നിറച്ചുനൽകും. ഇരുമുടിയിലേക്കുള്ള സാധനങ്ങളുടെയടക്കമുള്ള തുകയാണിത്. 24 മണിക്കൂറും ഇവിടെ കെട്ട് നിറയ്ക്കാൻ സൗകര്യമുണ്ട്.

സന്നിധാനവും പൂങ്കാവനവും പ്ലാസ്റ്റിക് നിരോധിതമേഖലയാണ്. അതിനാൽ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ തുടങ്ങിയവ ശബരിമലയാത്രയിൽ ഒഴിവാക്കണം.