പുണെ : അഴിമതിനിർമാർജന പ്രചാരണത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ നടക്കുന്ന വിജിലൻസ് ബോധവത്‌കരണവാരം പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതിയിൽ (എൻ.ഐ.എൻ.) തുടങ്ങി. ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുണെയിലെ ആസ്ഥാനമായ ബാപ്പു ഭവനിലാണ് ചടങ്ങുകൾ നടക്കുന്നത്. എൻ.ഐ.എൻ. ഡയറക്ടർ ഡോ.കെ. സത്യലക്ഷ്മി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

ഒക്ടോബർ 26 മുതൽ നവംബർ 2 വരെയാണ് കേന്ദ്രവിജിലൻസ് കമ്മിഷന്റെ നിർദ്ദേശപ്രകാരം ബോധവത്‌കരണവാരം നടക്കുന്നത്.