മുംബൈ : ദാദറിൽ ബെസ്‌റ്റ്‌ ബസ്‌ ഡപിംങ്‌ ട്രക്കിലിടിച്ച്‌ എട്ടു യാത്രക്കാർക്ക്‌ പരിക്കേറ്റു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന്‌ പോലീസ്‌ അറിയിച്ചു.

മരോളിൽനിന്ന് പൈഥുനിയിലേക്ക്‌ പോകുകയായിരുന്ന ബസാണ്‌ മാലിന്യം ശേഖരിച്ച്‌ കൊണ്ടുപോയ ട്രക്കിൽ ചെന്നിടിച്ചത്‌.

ബുധനാഴ്ച രാവിലെ എഴരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം തകർന്നു. പരിക്കേറ്റവരെ സയൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.