മുംബൈ : സൗജന്യ മെഡിക്കൽ പ്രതിരോധബോധവത്‌കരണ ക്യാമ്പ് ഞായറാഴ്ച താനെയിൽ നടക്കും. മിനിസ്ട്രി ഓഫ് ആയുഷിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് . പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും. താനെ വാഗ്‌ളെ എസ്റ്റേറ്റിലെ അയ്യപ്പമന്ദിരത്തിന് സമീപമുള്ള റോയൽ ടവറിലെ നായർ വെൽഫയർ അസോസിയേഷൻ ഹാളിൽ രാവിലെ 10 മണി മുതലാണ് ക്യാമ്പ് നടക്കുക. ബ്രേക്ക് ദ ചെയൻ താനെയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിൽ നായർ വെൽഫെയർ അസോസിയേഷൻ താനെ, ശ്രീനാരായണ മന്ദിര സമിതി ശ്രീനഗർ, മുംബൈ മലയാളി സമാജം, ശാന്തിനഗർ, വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ എന്നീ സംഘടനകളും സഹകരിക്കുന്നുണ്ട്.വിവരങ്ങൾക്ക് 8291655565,9892853152