നവിമുംബൈ : നവി മുംബെ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ( എൻ.എം.എം.ടി .) എയർ കണ്ടീഷൻ ബസുകളുടെ ടിക്കറ്റ് നിരക്കിൽ അമ്പതുശതമാനം കുറവു വരുത്തുന്നു. നിലവിൽ നഷ്ടത്തിലോടുന്ന എൻ എം. എം. ടി എ.സി. ബസുകളുടെ നിരക്ക് കുറയ്ക്കുന്നതോടെ നിരക്ക് ബെസ്റ്റ് ഈടാക്കുന്ന നിരക്കിന് തുല്യമാകും. നിർദേശത്തിന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മുംബൈ മെട്രോപൊളിറ്റൻ റീജൻ ട്രാൻസ്പോർട്ട് അതോറിറ്റി അനുമതി നൽകി.

പുതുക്കിയ നിരക്ക് ഒക്ടോബർ ആദ്യവാരത്തിൽ നിലവിൽ വരും. കോവിഡ് വ്യാധിക്ക് മുമ്പ് എൻ .എം.എം.ടി.യുടെ പ്രതിമാസ ശരാശരി നഷ്ടം നാല് കോടി രൂപയായിരുന്നത്. ഇപ്പോൾ 6.25 ലക്ഷമായി. എൻ. എം. എം. ടി.യുടെ ആകെയുള്ള അഞ്ഞൂറ് ബസുകളിൽ 240 എണ്ണം എ.സി .ബസുകളാണ് ഇതിൽ 70 എണ്ണം നവി മുംബൈക്കും മുംബൈക്കും ഇടയിൽ ഓടുന്നവയാണ്നിരക്ക് കുറയ്ക്കുന്നതോടെ മൂന്ന്കിലോമീറ്റർവരേയുള്ള യാത്രയ്ക്ക് മിനിമം ചാർജായ 15 രൂപ പത്തു രൂപയായി കുറയും.

നാല്പത് കിലോമീറ്റർ ദൈർഘ്യം വരുന്നയാത്രയ്ക്കുള്ള പരമാവധി നിരക്കായ110 രൂപ 65 രൂപയായി കുറയും.